ബിജെപി നേതൃത്വത്തില്‍ വിഭാഗീയത മറനീക്കി പുറത്തേക്ക്, കെ സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടിയുടേല്ലെന്ന് വി മുരളീധരന്‍

ബിജെപി നേതൃത്വത്തില്‍ വിഭാഗീയത മറനീക്കി പുറത്തേക്ക്. പാര്‍ട്ടിയില്‍ നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ പുറത്ത് വരുന്ന്. ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കേസില്‍ അറ്റോണി ജനറല്‍ ഹാജരായത് വ്യക്തിപരമാണ്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് അദ്ദേഹം ഹാജരായത്. പാര്‍ട്ടി ഈ വിഷയം ഇതുവരെ ചര്‍ച്ചചെയ്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു
കെ സുരേന്ദ്രനെ നിലയ്ക്ക് നിര്‍ത്തണമെന്നാവശ്യപ്പെട്ട് വി മുരളീധരന്‍ ദേശീയ നേതൃത്വത്തിനെ കത്തയച്ചതായാണ് സൂചന. എന്നാല്‍ ബിജിപിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് മുതിര്‍ന്ന് ബിജെപി നേതാവ് പ്രതികരിച്ചു.
സരിതാക്കേസിലും ബിജെപിയുടെ വക്താവെന്ന നിലയില്‍ ശക്തമായ തെളിവുകളുമായിട്ടാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ സുരേന്ദ്രന് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് അഭിപ്രായം ദേശീയ നേതൃത്വത്തിനുണ്ട്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന അധ്യക്ഷന്റെ ഈ അഭിപ്രായം ബിജെപിയില്‍ കൂടുതല്‍ വിഭാഗയതയ്ക്ക് വഴിയൊരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















