യുഡിഎഫ് യോഗത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎല്‍എമാര്‍, നടപടിയെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാനിക്കാതിരുന്ന എഡിജിപി ഋഷിരാജ് സിങ്ങിനെതിരെ യുഡിഎഫ് യോഗത്തില്‍ പ്രതിഷേധമിരമ്പി. സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിയോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എമാര്‍ക്ക് വാക്ക് നല്‍കി.യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ആഭ്യന്തരമന്ത്രി സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമായ നടപടിയാണിത്. ഈ പ്രവണത അനുവദിക്കാനാകില്ല. ഇത്തരമൊരു കീഴ്‌വഴക്കം തെറ്റായ സന്ദേശം നല്‍കുമെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. മന്ത്രി വന്നപ്പോള്‍ ഋഷിരാജ് സിങ് എഴുന്നേല്‍ക്കാത്തത് മനഃപൂര്‍വമെങ്കില്‍ തെറ്റാണെന്ന് ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ണമന്ത്രി വന്നപ്പോള്‍ എഴുന്നേല്‍ക്കാത്തതും അതിന് ഋഷിരാജ് സിങ് നല്‍കിയ ന്യായീകരണവും ശരിയായില്ലെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. അതിനാല്‍ സസ്‌പെന്‍ഷന്‍ വേണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ മൗനം പാലിച്ചു.
രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നടന്ന വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിനു മന്ത്രി രമേശ് ചെന്നിത്തലയെത്തിയപ്പോള്‍ എഡിജിപി ഋഷിരാജ് സിങ് എഴുന്നേല്‍ക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്യാത്തതാണ് വിവാദമായത്. വേദിയുടെ മുന്‍നിരയിലെ സോഫയില്‍ നേരത്തെ തന്നെ ഋഷിരാജ്‌സിങ് ഇരിപ്പുണ്ടായിരുന്നു. മന്ത്രി എത്തുന്നുവെന്ന് അറിയിപ്പ് മൈക്കില്‍ കേട്ടതോടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എഴുന്നേറ്റു നിന്നു. മന്ത്രി എത്തിയിട്ടും ഋഷിരാജ് സിങ് അനങ്ങിയില്ല.
എന്നാല്‍ ദേശീയഗാനം ആലപിക്കുമ്പോഴല്ലാതെ, വിഐപികള്‍ വരുമ്പോള്‍ വേദിയിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കോളില്‍ ഒരിടത്തും പറയുന്നില്ലെന്നും വിവാദം അനാവശ്യമാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം. ഋഷിരാജ് സിങ്ങിന്റെ ഈ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ കൂടുതല്‍ വിവാദം വിളിച്ചുവരുത്തിയിരിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















