കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കേരളത്തോട് കേന്ദ്രം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കേരളത്തോട് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ജാഗ്രതയോടെ നല്‍കണമെന്നും വാര്‍ഡ്- ജില്ലാതലങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ടി.പി.ആര്‍ കൂടിയ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
പല സംസ്ഥാനങ്ങളും കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും രാജേഷ് ഭൂഷണ്‍ കത്തിൽ വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലായ കേരളത്തിലെ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനമേര്‍പ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തു.
ഇക്കാര്യത്തില്‍ ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്ക്കൊപ്പം കോവിഡ് പ്രോട്ടോകോള്‍, വാക്സിനേഷന്‍ എന്നിവയും ചേര്‍ത്ത് അഞ്ചിന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























