തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു... കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ, സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി

പത്ത് വർഷം മുമ്പുള്ള കേരളമല്ല ഇപ്പോഴത്തേതെന്ന് ധനമന്ത്രി .കഴിഞ്ഞ ഒരു അഞ്ചു വർഷത്തിൽ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞത്. സ്കൂൾപാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ വർധിപ്പിച്ചു
പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വർധിപ്പിച്ചു .
'സാക്ഷരതാ പ്രേരക്മാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധന'.
'കേരളത്തെ ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു' . സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി. ക്ഷേമപെന്‍ഷന് 14,500 കോടി ബജറ്റ് വിഹിതം. കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടി.
സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി . 'കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള ആരും എടുക്കില്ല'.
ഖരമാലിന്യ സംസ്കരണത്തിന് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധിക വിഹിതം നൽകും. നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം.
തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു. വയോജന സംരക്ഷണത്തിന് എൽഡര്‍ലി ബജറ്റ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടി. സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്. സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തി. 10189 കോടിയാണ് വകയിരുത്തിയത്.
നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ 5 കോടി
കേന്ദ്രത്തിനെതിരായ പ്രതിഷേധം ബജറ്റിൽ .ഫെഡറിലസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകര്‍ക്കാനാണ് കേന്ദ്ര ശ്രമമെന്നും ധനമന്ത്രി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക അവകാശങ്ങളില്‍ കടന്നുകയറി ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള പ്രതിഷേധം ബജറ്റിൽ രേഖപ്പെടുത്തുകയാണെന്നും കെഎൻ ബാലഗോപാൽ.
മതമാണ് മതമാണ് മതമാണ് പ്രശ്നം എന്നല്ലെന്നും മതമല്ല, മതമല്ല മതമല്ല പ്രശ്നം എന്നാണ് സർക്കാരിനെ നയിക്കുന്നതെന്നും കെഎൻ ബാലഗോപാൽ. എരിയുന്ന വയറിലെ തീയാണ് പ്രശ്നമെന്നും ബജറ്റ് പ്രസംഗത്തിൽ കെഎൻ ബാലഗോപാൽ.
വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം
കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ
2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും
https://www.facebook.com/Malayalivartha


























