12 വർഷത്തിന് ശേഷം.... റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

വർഷങ്ങൾക്കുശേഷം.... റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്.
മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി വി സുഭാഷിൻ്റെ നേതൃത്വത്തിലാണ് ടാബ്ലോയുടെ ആശയ നിർവ്വഹണം നടത്തിയത്.
കേരള ടാബ്ലോയുടെ ഡിസൈനിങ്ങും ഫാബ്രിക്കേഷൻ ജോലികളും നിർവഹിച്ചത് ജെ എസ്ചൗഹാൻ ആൻഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫാണ്. ടാബ്ലോയുടെ സംഗീത സംവിധാനം മോഹൻ സിതാരയാണ്.
ഐ ആൻഡ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ വിആർ സന്തോഷാണ് ഗാനരചയിതാവ്. കെ എ സുനിൽ ആയിരുന്നു ഗായകൻ. ടാബ്ലോയിൽ പതിനാറോളം കലാകാരന്മാർ അണിനിരന്നു.
"
https://www.facebook.com/Malayalivartha
























