പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 58 വയസായി ഉയര്‍ത്താന്‍ പത്താം ശമ്പള കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ശമ്പളപരിഷ്‌ക്കരണ റിപ്പോര്‍ട്ട് സിഎന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 17000 രൂപയും കൂടിയത് 1.20 ലക്ഷവുമായും നിജപ്പെടുത്തണമെന്നാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2014 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശ.
പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട സര്‍വീസ് പരിധി 30ല്‍ നിന്ന് 25 വര്‍ഷമാക്കി കുറയ്ക്കാനും നിര്‍ദേശമുണ്ട്. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ 2014 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തോടെയാകും നടപ്പാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















