ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്തു

കൊച്ചിയിലെ ഫഌറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിബു ജോര്‍ജിനെ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്.
ഇടപ്പള്ളി പ്രശാന്ത് നഗര്‍ റെല്‍കോണ്‍ റിട്രീറ്റ് ഫഌറ്റിന്റെ അഞ്ചാം നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വേണി (42), മകള്‍ കിരണ്‍ (ആറ്) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചത്.
സിബു ജോര്‍ജ് വേണിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ദിവസവും ഫോണില്‍ സംസാരിക്കുമ്പോഴെല്ലാം വേണി തന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നതായി സഹോദരി ലക്ഷ്മി പറഞ്ഞു. പാലക്കാട് വൈസ്‌മെന്‍ ബാങ്കില്‍ ജോലി ചെയ്യുമ്പോഴാണ് സിബു ജോര്‍ജ് വേണിയുമായി ബന്ധം തുടങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെയും മകനെയും വിട്ട് ഇയാള്‍ക്കൊപ്പം താമസം തുടങ്ങി. സിബു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















