വിഴിഞ്ഞം: അദാനിക്ക് സമ്മതപത്രം നല്‍കിയതായി തുറമുഖ മന്ത്രി

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തിനുള്ള അനുമതിപത്രം നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് കൈമാറിയതായി തുറമുഖ മന്ത്രി കെ.ബാബു അറിയിച്ചു. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് അദാനിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ 45 ദിവസത്തിനകം അന്തിമ കരാര്‍ ഒപ്പിടണം. 120കോടി ഗ്യാരന്റി തുകയായി നല്‍കണമെന്നും ബാബു പറഞ്ഞു. ഈ മാസം 20നകം അദാനിയുടെ പ്രതിനിധികള്‍ എത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി ബാബു അറിയിച്ചു.
വിഴിഞ്ഞം സംബന്ധിച്ച വിവാദങ്ങളില്‍ അര്‍ത്ഥമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്. അതില്‍ മാറ്റൊന്നുമില്ല. ഇപ്പോള്‍ പദ്ധതി നടന്നില്ലെങ്കില്‍ ഇനിയൊരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















