മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റു മരിച്ചു

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജറില്‍ നിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു. വെളിയനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നാലുപറ വീട്ടില്‍ ചന്ദ!ുക്കുട്ടന്റെ ഭാര്യ ലിനിമോള്‍ (38) ആണു മരിച്ചത്. രാവിലെ പത്തുമണിയോടെ വീട്ടിലായിരുന്നു സംഭവം. സ്വിച്ച് ബോര്‍ഡിനോടു ചേര്‍ന്നു ഫോണ്‍ കൈയില്‍ വെച്ചു ലിനിമോള്‍ നില്‍ക്കുന്നതാണ് അയല്‍ക്കാര്‍ കണ്ടത്.
കുറേനേരം ഒരേ നില്‍പ് തുടര്‍ന്നതില്‍ സംശയം തോന്നി വീട്ടിലെത്തി നോക്കിയപ്പോഴാണു വൈദ്യുതാഘാതമേറ്റതാണെന്നു മനസിലായത്. ചങ്ങനാശേരിയിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും അതിനിടയില്‍ മരണം സംഭവിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















