ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു: പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ

കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായി വര്‍ധിപ്പിക്കണമെന്നത് അടക്കമുള്ള ശമ്പള കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളം 2,000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിക്കണമെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ.എം.മാണിയുടെയും സാന്നിധ്യത്തിലാണു റിപ്പോര്‍ട്ട് കൈമാറിയത്.
പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണു പ്രധാന ശിപാര്‍ശ. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നും ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷമാകുമ്പോള്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പദവി നല്‍കും. 500 രൂപ മുതല്‍ 2,400 രൂപ വരെ വാര്‍ഷിക വേതന വര്‍ധനവ്, 1,000 മുതല്‍ 3,000 രൂപവരെ വീട്ടുവാടക അലവന്‍സ് വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.
80 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു 12 ശതമാനം ഫിറ്റ്‌മെന്റോടുകൂടിയാണു പുതിയ ശമ്പളസ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നു ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്‌പെഷല്‍ പേ നിര്‍ത്തലാക്കണമെന്ന ശിപാര്‍ശയുമുണ്ട്. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണു സ്‌പെഷല്‍ പേ നിര്‍ത്തലാക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. കമ്മീഷന്‍ ശിപാര്‍ശ പൂര്‍ണമായും നടപ്പാക്കിയാല്‍ സര്‍ക്കാരിനു പ്രതിവര്‍ഷം 5,277 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നു ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















