ഇങ്ങനയുണ്ടോ വിവരക്കേട്: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ കെ ബി ഗണേശ്കുമാര്‍

സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.
മാന്യന്മാരെ ആക്ഷേപിച്ചല്ല മൂച്ച് കാണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ചെന്നിത്തല എത്തിയപ്പോള്‍ എഴുനേറ്റ് സല്യൂട്ട് ചെയ്യാതിരുന്ന ഋഷിരാജ് സിംഗിനെ വിമര്‍ശിച്ച ഗണേഷ് പാര്‍ട്ടിയോ വ്യക്തിയോ പ്രവര്‍ത്തനമോ അല്ല സ്ഥാനമാണ് പരിഗണിക്കേണ്ടത്. മന്ത്രി എത്തിയപ്പോള്‍ സല്യൂട്ട് ചെയ്യുന്നതിന് പുറം തിരിഞ്ഞത് വിവരക്കേടാണ്. മന്ത്രി എന്നാല്‍ ഭരണഘടനാ പദവിയാണ്. വ്യക്തിക്കല്ല മന്ത്രി എന്ന പദവിക്കാണ് സ്ഥാനം. ഗണേഷ് പറഞ്ഞു. തനിക്ക് പരാതിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് തികഞ്ഞ മാന്യതയാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു. ഋഷിരാജ് സിംഗിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഋഷിരാജ് സിങിന്റെ നടപടി ഗുരുതര തെറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പ്രതിപക്ഷത്തിനൊപ്പമുള്ള ഗണേശ് കുമാറും ഋഷിരാജിനെതിരെ രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















