കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കണ്ണന്‍ സ്വന്തം സ്റ്റുഡിയോ റൂമില്‍ മരിച്ച നിലയില്‍

പ്രശസ്ത കീബോര്‍ഡ് കലാകാരന്‍ കണ്ണന്‍ (44) ആലപ്പുഴ കഞ്ഞിക്കുഴിയിലെ സ്വന്തം സ്റ്റുഡിയോ റൂമില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ആലപ്പുഴ കഞ്ഞികുഴിക്ക് സമീപമുള്ള സൂരജ് നടത്തുന്ന എ ജെ സ്റ്റുഡിയോയ്ക്ക് സമീപമുള്ള വാടകമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകന്‍ സൂരജ് എന്ന കണ്ണന്‍ ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.
സ്റ്റുഡിയോയില്‍ രാത്രി ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ വിപിന്‍ ആണു കണ്ണന്‍ മരിച്ച വിവരം രാവിലെ പൊലീസില്‍ അറിയിച്ചത്. സംഗീത സംവിധായകരായ രവീന്ദ്രന്‍, മോഹന്‍ സിതാര, എം. ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, എം.കെ. അര്‍ജുന്‍, ജോണ്‍സണ്‍ തുടങ്ങിയവരോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കല്യാണ രാമന്‍, രതിനിര്‍വേദം, ആകാശഗംഗ, മിഴിരണ്ടിലും, അനന്ദഭദ്രം, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങളിലെ സംഗീത രചനയ്ക്കായി അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ സാധാരണക്കാരുടെ ഇടയിലും പ്രശസ്തനായ വ്യക്തിയായിരുന്നു കണ്ണന്‍. സംഭവസ്ഥലത്തെത്തി തെളിവെടുത്ത മാരാരിക്കുളം പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















