കോളജില്‍ ജീന്‍സ് ധരിച്ച് ക്ലാസെടുക്കാന്‍ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ സീമാ സുരേഷിന് വിലക്ക്

ജീന്‍സിനെച്ചൊല്ലി മറ്റൊരു വിവാദം കൂടി. പ്രശസ്ത വന്യജീവി ഫോട്ടാഗ്രാഫര്‍ സീമ സുരേഷാണ് ഇത്തവണ ജീന്‍സിന്റെ പേരില്‍ വാര്‍ത്താ കേന്ദ്രമായത്. സീമ സുരേഷിന് ജീന്‍സ് ധരിച്ചു ക്ലാസെടുക്കാന്‍ കോളേജില്‍ വിലക്കേര്‍പ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള പെരുമ്പിലാവ് അന്‍സാര്‍ വനിതാ കോളജില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ച ശേഷമാണ് ജീന്‍സിന്റെ പേരില്‍ ഇവരെ അവഹേളിച്ചത്. നാളെ നടക്കേണ്ട ക്ലാസിലേക്കാണ് സീമയെ കോളേജ് അധികൃതര്‍ ക്ഷണിച്ചിരുന്നത്. ക്ഷണിച്ചേ ശേഷം കോളേജ് അധികൃതര്‍ സീമയെ ഫോണില്‍ വിളിച്ച് ഡ്രസ് കോഡിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
സീമയോട് എന്തു വസ്ത്രം ധരിച്ചാണ് ക്ലാസെടുക്കാന്‍ വരികയെന്നും, ജീന്‍സും ഓവര്‍കോട്ടുമായിരിക്കുമെന്നു പറഞ്ഞപ്പോള്‍ വരേണ്ടെന്നു കോളജ് മാനേജ്‌മെന്റ് നിര്‍ദേശിക്കുകയായിരുന്നു. ചുരിദാറും ഷാളും ധരിച്ചു വരികയാണെങ്കില്‍ മാത്രമേ ക്ലാസെടുക്കാന്‍ അനുവദിക്കൂവെന്നു കോളജ് അധികാരികള്‍ പറഞ്ഞതായും സീമ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















