കൊച്ചി ഗോള്‍ഡ് സൂക്ക് ഷോപ്പിങ് മാളിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; ടെക്‌സ്‌റ്റെയില്‍ ഷോറൂമിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു

കേന്ദ്രമന്ത്രിക്ക് പോലും ഒളിക്യാമറയില്‍ പേടേണ്ടിവന്ന ഇന്ത്യയില്‍ സാധാരണ സ്ത്രീകള്‍ക്ക് എവിടെ രക്ഷ. സ്മൃതി ഇറാനി ഗോവയില്‍ തുണിക്കടയില്‍ നിന്നും ക്യാമറ കയ്യോടെ അത്പിടികൂടുകയും ചെയ്തിരുന്നു. അത്തരമൊന്നാണ് ഇന്ന് കൊച്ചിയില്‍ ഉണ്ടായത്. കൊച്ചിയിലെ ഷോപ്പിങ് മാളിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. വൈറ്റിലയിലുള്ള ഗോള്‍ഡ് സൂക്ക് മാളിലാണ് സംഭവം. ഷോപ്പിങ് മാളിലെ ട്രയല്‍റൂമില്‍ മൊബൈല്‍ക്യാമറ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാരനെ അറസ്റ്റു ചെയ്തത്. അരൂര്‍ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഉച്ച ഭക്ഷണ സമയത്താണ് ഇയാള്‍ ട്രയല്‍ റൂമില്‍ മൊബൈല്‍ വച്ചത്.
തുണികള്‍ക്കിടയില്‍ മൊബൈല്‍ കണ്ടെത്തിയ ഒരു യുവതി നല്‍കിയ പരാതി പ്രകാരമാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് ഷോപ്പില്‍ ജോലിയ്‌ക്കെത്തിയതെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ നിന്ന് യുവതികള്‍ വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















