തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അത് വേണ്ട... നിലപാടിലുറച്ച് സിങ്കം മറുപടി നല്‍കി, ആദരിക്കേണ്ടത് ദേശീയ ഗാനത്തെ മാത്രം; പ്രോട്ടോകോള്‍ ലംഘിച്ചിട്ടില്ല

താന്‍ ചെയ്ത കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഋഷിരാജ് സിംഗ്. പൊതുവേദിയില്‍ വച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്തത് വിവാദമായ സാഹചര്യത്തില്‍ മുന്‍നിലപാടില്‍ നിന്നും അദ്ദേഹം അല്‍പം പോലും മാറിയിട്ടില്ല.
തൃശൂരിലെ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ രമേശ് ചെന്നിത്തല എത്തിയപ്പോള്‍ ഋഷിരാജ് സിങ് എഴുനേറ്റില്ലെന്നും സല്യൂട്ട് ചെയ്തില്ലെന്നുമുള്ളത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയെ മൈന്‍ഡ് ചെയ്യാതിരിക്കുന്ന ഋഷിരാജ് സിംഗിന്റെ ചിത്രം വൈറലായിരുന്നു.
പൊതു ചടങ്ങില്‍ ആഭ്യന്തരമന്ത്രിയെ ഗൗനിക്കാതെയിരുന്ന എഡിജിപി ഋഷിരാജ് സിംങിന്റെ നടപടി തെറ്റാണെന്നും നടപടി വരുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെയാണ് സിങ്കം രണ്ടാമതും നിലപാട് വ്യക്തമാക്കിയത്. തന്റെ നിലപാട് ന്യായീകരിച്ച് ഋഷിരാജ് സിംങ് രണ്ടാം തവണയും ഡിജിപിക്ക് വിശദീകരണവും നല്‍കി.
തന്റെ നടപടി മന്ത്രിയോടുള്ള അനാദരവോ പ്രോട്ടകോള്‍ ലംഘനമോ അല്ലെന്ന ആദ്യ വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഋഷിരാജ് സിംങ്. ക്ഷണിക്കപ്പെട്ട അതിഥിയായാണ് താന്‍ തൃശ്ശൂരിലെ പാസിങ് ഔട്ട് പരേഡില്‍ എത്തിയത്. ഇത്തരം ചടങ്ങുകളില്‍ ദേശീയ ഗാനത്തോട് മാത്രമാണ് ആദരവ് പുലര്‍ത്തേണ്ടത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് തനിക്ക് അനാദരവില്ലെന്നും വിശദീകരണത്തില്‍ ഋഷിരാജ് സിംങ് പറയുന്നു.
രമേശ് ചെന്നിത്തലയോട് അനാദരവ് കാണിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ ലംഘനം നടത്തി എന്നത് ആരോപണം മാത്രം. ചടങ്ങില്‍ അതിഥിയായിട്ടാണ് താന്‍ എത്തിയത്. അതുകൊണ്ട് തന്നെ വരുന്ന മറ്റ് അതിഥികളെ സ്വീകരിച്ച് കൊണ്ടുവരേണ്ട ആവശ്യമില്ല. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ദേശീയഗാനത്തോട് മാത്രം ആദരവ് കാണിച്ചാല്‍ മതിയെന്നും ഋഷിരാജ് സിങ് ഡിജിപിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
വ്യവസ്ഥാപിത സംവിധാനങ്ങളോട് തികഞ്ഞ ആദരവോടെയാണ് താന്‍ പെരുമാറുന്നതെന്നും ആഭ്യന്തരമന്ത്രിയോട് തനിക്ക് അനാദരവ് ഇല്ലെന്നും ഋഷിരാജ്‌സിങ് ഡിജിപിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















