ആ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയിരുന്നു; ബെംഗളൂരുവിലെ ലാല്‍ ബാഗ് സന്ദര്‍ശിച്ചതിനും തെളിവ്

പാലക്കാട് മങ്കരയില്‍ റയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ പോയിരുന്നു. ബെംഗളൂരുവിലെ ലാല്‍ ബാഗ് സന്ദര്‍ശിച്ചതിന്റെ തെളിവ് ലഭിച്ചു. പെണ്‍കുട്ടികള്‍ ശനിയാഴ്ച അങ്കമാലിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിന്‍ കയറി. ഞായറാഴ്ച ലാല്‍ ബാഗ് സന്ദര്‍ശിച്ചു. ഇതിന്റെ ടിക്കറ്റുകള്‍ പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നുമാണ് ലഭിച്ചത്. ബാംഗ്ലൂര്‍നാഗര്‍കോവില്‍ ഐലന്‍ഡ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് ബാഗ് കണ്ടെത്തിയത്. ട്രെയിന്‍ നാഗര്‍കോവിലില്‍ എത്തിയപ്പോള്‍ റയില്‍വേ പൊലീസാണ് ബാഗുകള്‍ കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് പത്തനംതിട്ട കോന്നിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് മങ്കര ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് കണ്ടെത്തിയത്. സാരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടി ആര്യ കെ. സുരേഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്. ട്രെയിന്‍ ഇടിച്ചതാണോയെന്ന് അറിവായിട്ടില്ല. ഇവര്‍ ട്രെയിനില്‍ നിന്ന് ചാടിയതാണോയെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
ഈ മാസം പത്തിനാണ് പെണ്‍കുട്ടികളെ കോന്നിയില്‍ നിന്നു കാണാതായത്. സ്‌കൂളിലേക്ക് പോയ കുട്ടികള്‍ തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















