ഭാര്യയുടെ യൂണിഫോമിട്ട് ഫോട്ടോയെടുത്ത എറണാകുളം ജില്ലാ കലക്ടര്‍ എംജി രാജമാണിക്യത്തെ സര്‍ക്കാര്‍ താക്കീത് ചെയ്തു

ഭാര്യയുടെ പൊലീസ് യൂണിഫോമിട്ട് ഫോട്ടോയെടുത്ത എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തെ സര്‍ക്കാര്‍ താക്കീത് ചെയ്തു. ഭാര്യ പി നിശാന്തിനി ഐപിഎസിന്റെ പൊലീസ് യൂണിഫോമിട്ട കലക്ടറുടെ ഫോട്ടോ പത്രങ്ങളില്‍ അച്ചടിച്ചു വന്നതോടെയാണ് സംഭവം പുലിവാലായത്. പൊലീസ് യൂണിഫോം, പൊലീസല്ലാത്ത രാജമാണിക്യം ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതിയെ തുടര്‍ന്ന നടത്തിയ അന്വേഷണിത്തിലാണ് എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ നടപടി കൈക്കൊണ്ടത്.
രാജമാണിക്യത്തിന്റെ ഫോട്ടോയെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര സെക്രട്ടറി നളിനി നാറ്റോയ്ക്കാണ് ലഭിച്ചത്. സംഭവത്തില്‍ രാജമാണിക്യം പൊലീസ് യൂണിഫോം ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് താക്കീത്. അതേസമയം യൂണിഫോം ഊരി നല്‍കിയ നിശാന്തിനിക്കെതിരെ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പുതുവര്‍ഷത്തോടനുബന്ധിച്ചാണ് പരസ്യമായി ഡിഐജി വേഷം ധരിച്ച് കലക്ടര്‍ പ്രത്യക്ഷപ്പെട്ടത്. വീട്ടമ്മയുടെ റോളില്‍ രാജമാണിക്യത്തിന്റെ പൊലീസ് വേഷത്തോടൊപ്പം ഭാര്യ നിശാന്തിനിയുമുണ്ടായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഐഎഎസ്‌ഐപിഎസ് ദമ്പതികള്‍ സ്വന്തം പദവി മറന്ന് വെറും പബ്ലിസിറ്റി സ്റ്റണ്ട് നടത്തുന്നതിലുള്ള പ്രതിഷേധം പൊലീസ് സേനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് പരാതിയും അന്വേഷണവും വന്നത്. അതേസമയം താക്കീത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജമാണിക്യം നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
രാജമാണിക്യത്തിന്റെ കുട്ടിക്കാലംമുതലുള്ള മോഹം ഐപിഎസ് ഓഫീസറാവുക എന്നായിരുന്നു. പക്ഷേ, ഐഎഎസ് ചട്ടക്കൂട്ടിലാണ് രാജമാണിക്യം എത്തിപ്പെട്ടത്. പൊലീസ് യൂണിഫോമിനോടുള്ള രാജമാണിക്യത്തിന്റെ പ്രണയമാണ് ഐപിഎസുകാരിയായ നിശാന്തിനിയെ ജീവിതസഖിയാക്കുന്നതിനു പിന്നിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















