ഏഴാം ക്ലാസ് വിദ്യാര്‍ഥിനി കാല്‍വഴുതി കുളത്തില്‍ വീണുമരിച്ചു

ഏഴാംക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ വീണുമരിച്ചു. എന്‍.ആര്‍. സിറ്റികനകക്കുന്ന് പ്ലാക്കുന്നേല്‍ സുനിലിന്റെ മകള്‍ രേഷ്മ (12)യാണു മരിച്ചത്. സ്‌കൂളില്‍നിന്നെത്തിയ ശേഷം ഇളയ സഹോദരങ്ങള്‍ക്കൊപ്പം അയല്‍വാസിയുടെ കുളത്തില്‍ വെള്ളമെടുക്കാന്‍ പോയ രേഷ്മ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ നിലവിളിച്ചോടി അടുത്തു വീട്ടിലെത്തി വിവരമറിച്ചു. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ രേഷ്മയെ കരയ്‌ക്കെത്തിച്ചു. രേഷ്മയെ രാജാക്കാെട്ട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്‍.ആര്‍.സിറ്റി എസ്.എന്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു രേഷ്മ.
രാജാക്കാട് ടൗണിലെ ചുമട്ടുതൊഴിലാളിയാണു സുനില്‍. കൂലിപ്പണിക്കാരായ ഭാര്യ മായയും, അമ്മ സുമതിയും ജോലിക്കു പോയപ്പോഴായിരുന്നു അപകടം. അതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് അപകടവിവരം അറിയുന്നത്. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു വീട്ടുവളപ്പില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















