പ്രിയദര്‍ശനെകുടുക്കാന്‍ സിനിമാ ലോബി, പ്രേമം സിനിമയുടെ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പ്രിയദര്‍ശനെ ചോദ്യം ചെയ്തു

പ്രേമം സിനിമ ചോര്‍ന്നത് ആരുടെ തലയില്‍ കൊണ്ട് കെട്ടിവെക്കണമെന്നുള്ള ആലോചനയിലാണ് സിനിമാ ലോബികളും പോലീസും. പ്രേമം ചോര്‍ന്നതിന് പിന്നില്‍ പല ഉന്നതരുടെയും പേരുകള്‍ കേട്ടെങ്കിലും അവരെല്ലാം തങ്ങളുടെ പങ്ക് തേച്ച്മാച്ച് കളയാനുള്ള ഓട്ടത്തിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം സംവിധായകന്‍ പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ അന്വേഷണ സംഘം പരിശോധന നടത്തി.പ്രിയദര്‍ശനില്‍ നിന്ന് സംഘം മൊഴിയെടുത്തു. ഇന്നലെ ചെന്നൈയില്‍ എത്തിയ ആന്റി പൈറസി സെല്‍ ഡിവൈ.എസ്.പി ഇക്ബാലും സി.ഐ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘമാണ് പ്രിയദര്‍ശനില്‍ നിന്നും മൊഴിയെടുത്തത്.
പ്രിയദര്‍ശന്‍ ഉള്‍പ്പെടെ 12 പേരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. സൗണ്ട് റെക്കാഡിസ്റ്റ് രാജകൃഷ്ണനും ചെന്നൈയിലെ വിതരണക്കാരനും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. പരിശോധന ഇന്നും തുടരും. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ഫോര്‍ ഫ്രെയിംസിലാണ് പ്രേമം സിനിമയുടെ ചിത്രീകരണാനന്തര ജോലികള്‍ നടന്നത്. സെന്‍സര്‍ ബോര്‍ഡിലും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ എഡിറ്റിംഗ് സ്റ്റുഡിയോയിലും നേരത്തേ റെയ്ഡ് നടത്തിയിരുന്നു.
നേരത്തെ പ്രിയദര്‍ശന് നേരെ ഉയര്‍ന്ന ആരോപണത്തെ എതിര്‍ത്തുകൊണ്ട് ഭാര്യായിരുന്ന ലിസി രംഗത്ത് വന്നിരുന്നു. പ്രിയനെ എനിക്കറിയാമെന്നും പ്രിയന്റെ സ്റ്റുഡിയോ തകര്‍ക്കാന്‍ വേണ്ടിയുള്ള ആരോപണമാണെന്നുമാണ് ലിസി പറഞ്ഞത്. സ്റ്റുഡിയോയിലുള്ളവരെയെല്ലാം എനിക്ക് നന്നായി അറിയാം. അുകൊണ്ട് തന്നെ അവരില്‍ നിന്നൊന്നും ഇത്തരത്തില്‍ ഒന്ന് സംഭവിക്കില്ലെന്നും ലിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അതിനിടെ, പ്രേമം സിനിമയുടെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ സെന്‍സറിംഗ് ജോലികള്‍ സെന്‍സര്‍ ബോര്‍ഡ് നിറുത്തി വച്ചിരിക്കുകയാണ്. ഇത് റംസാന്‍ ചിത്രങ്ങളുടെ റിലീസിംഗിനെ സാരമായി ബാധിച്ചേക്കും. കെ.എല്‍ 10, മധുര നാരങ്ങ, ലൗ 24ഃ7 എന്നീ ചിത്രങ്ങളാണ് സെന്‍സറിംഗിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഇവിടെ സെന്‍സറിംഗ് അനുവദിച്ചില്ലെങ്കില്‍ ചെന്നൈയില്‍ സെന്‍സറിംഗ് നടത്തുന്നതിനുള്ള സാദ്ധ്യതകളും നിര്‍മ്മാതാക്കള്‍ ആരായുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















