മകനും അമ്മയും വാവയെ തേടിയെത്തിയത് ഒരു നിയോഗം... ദൈവിക പരിവേഷമുള്ള സ്വര്‍ണ നാഗങ്ങളെ കാട്ടില്‍ ഉപേക്ഷില്ല

ദൈവിക പരിവേഷമുള്ള സ്വര്‍ണ നാഗങ്ങളെ കാട്ടില്‍ ഉപേക്ഷിക്കില്ലെന്ന് വാവ സുരേഷ്. ഈ പാമ്പുകളെ കാട്ടില്‍ ഉപേക്ഷിച്ചാല്‍ മറ്റ് പാമ്പുകളും ജന്തുക്കളും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാവ സുരേഷിന്റെ അഭിപ്രായം. സ്വര്‍ണ നിറത്തിലുള്ള പാമ്പിനെ ഒരാഴ്ചക്കാലം താന്‍ നിരീക്ഷിച്ച ശേഷം മൃഗശാല അധികൃതര്‍ക്ക് വനംവകുപ്പിന്റെ അനുവാദത്തോടെ കൈമാറുമെന്ന് വാവ സുരേഷ് പറഞ്ഞു.
പുരാണങ്ങളില്‍ നാഗങ്ങളെക്കുറിച്ച് പലവിധത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണനാഗം, വെള്ളിനാഗം, കരിനാഗം എന്നിങ്ങനെ പരാമര്‍ശമുണ്ട്. അവയില്‍ വെള്ളി നാഗത്തെ മുമ്പ് കിട്ടിയിരുന്നു. സ്വര്‍ണനാഗത്തെ കിട്ടുന്നത് ആദ്യമായിരുന്നു. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലില്‍ നിന്നാണ് കഴിഞ്ഞ ദിവസം വാവ സുരേഷ് സ്വര്‍ണ നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. തന്റെ ദീര്‍ഘനാളത്തെ പാമ്പ് പിടിത്തത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വര്‍ണനിറത്തിലുള്ള നാഗത്തെ ലഭിക്കുന്നത്. സ്വര്‍ണ നിറമുള്ള പാമ്പിനെ പിടികൂടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ചില സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത് ശരിയല്ലെന്ന് വാവ സുരേഷ് പറഞ്ഞു.
ഒരു മാസം മുന്‍പ് കീഴാറ്റിങ്ങല്‍ മേഖലയില്‍ നിന്നും സ്വര്‍ണനാഗത്തെ പിടികൂടിയിരുന്നു. അന്ന് പിടികൂടിയ മൂര്‍ഖന്‍ പാമ്പിന്റെ മാതാവായിരിക്കും കഴിഞ്ഞ ദിവസം ലഭിച്ച മൂര്‍ഖനെന്നാണ് തന്റെ സംശയമെന്ന് വാവ സുരേഷ് പറഞ്ഞു. വെള്ളിയാഴ്ച പിടികൂടിയ മൂര്‍ഖന്‍ പാമ്പ് പെണ്‍വര്‍ഗത്തിലുള്ളതും പത്ത് വയസ് പ്രായമുള്ളതുമാണ്. ഒരു മാസം മുന്‍പ് പിടികൂടിയ മൂര്‍ഖന് മൂന്ന് വയസ് പ്രായമുള്ളതാണ്.
ഒരു കിലോ മീറ്റര്‍ ദൂരപരിധിയില്‍ നിന്നാണ് രണ്ട് പാമ്പുകളെയും പിടികൂടിയത്. ആദ്യം പിടികൂടിയ മൂര്‍ഖന്റെ ദേഹത്ത് മുഴകള്‍ ഉള്ളതിനാല്‍ മരുന്ന് നല്‍കി വരികയാണ്. ഇപ്പോള്‍ പിടികൂടിയ മൂര്‍ഖന്‍ പൂര്‍ണ ആരോഗ്യവതിയാണ്. സാധാരണ ഒരു മൂര്‍ഖന്‍ പാമ്പ് 20 വയസ് വരെ ജീവിച്ചിരിക്കുമെന്ന് വാവ സുരേഷ് പറഞ്ഞു.
വനംവകുപ്പ് അധികൃതരുടെ അനുമതിയോടെ മൃഗശാല അധികൃതര്‍ക്ക് പാമ്പിനെ കൈമാറാനാണ് ആഗ്രഹം. നിരവധി ആളുകള്‍ ഈ പാമ്പിനെ കാട്ടില്‍ ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു മൃഗശാലയിലും ഇത്തരത്തിലുള്ള മൂര്‍ഖന്‍ പാമ്പ് ഇല്ലെന്നാണ് മൃഗശാല അധികൃതരും പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















