കൊച്ചിയില്‍ അമ്മയും മകളും മരിച്ച സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാള്‍ പോലീസ് പിടിയില്‍

കേരളം അവിഹിതത്തിന്റെ സ്വന്തം നാടായി മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കാലത്ത് കുടുംബ ബന്ധത്തിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്ന നമ്മെ നാണിപ്പിക്കും വിധം അനുനിമിഷം കുടുംബങ്ങള്‍ തകരുകയാണിപ്പോള്‍. ഈ സംഭവത്തിലും വില്ലന്‍ അവിഹിതമാണ്. ഇടപ്പള്ളിയില്‍ ഫഌറ്റിനകത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ച സംഭവത്തില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട വലിയകാലയില്‍ സിബു ജോര്‍ജിനെയാണ് (36) എളമക്കര എസ്‌ഐ വി.സി.സൂരജിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തത്.
ഇടപ്പള്ളി പ്രശാന്തി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ റാല്‍ക്കണ്‍ റിട്രീറ്റില്‍ താമസിച്ചിരുന്ന വേണി (30), മകള്‍ കിരണ്‍ എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഫഌറ്റിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വേണിയ്‌ക്കൊപ്പം താമസിച്ചിരുന്ന സിബു ജോര്‍ജിനെ അറസ്റ്റു ചെയ്തത്. പ്രതിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ഇടപ്പള്ളി ശാഖ റീജണല്‍ മാനേജരാണ് സിബു.
വേണിയെ സിബു ശാരീരികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിബുവിന് മറ്റു സ്ത്രീകളുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളാണ് വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയിലേക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ജില്ലയില്‍ ജോലി ചെയ്യുമ്പോഴാണ് സിബു വേണിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് വേണി ഭര്‍ത്താവിനെയും മകനെയും വിട്ട് സിബുവിനൊപ്പം താമസം തുടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാചകവാതക സിലിണ്ടര്‍ കിടപ്പുമുറിയില്‍ കൊണ്ടുവച്ച് വീട്ടമ്മ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















