മാദ്ധ്യമപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍

കലിപ്പ് തീരാതെ സദാചാരക്കാര്‍ റോന്തുചുറ്റുന്നു. തിരുവനന്തപുരത്ത് മാദ്ധ്യമം പത്രത്തിന്റെ ലേഖിക ജിഷ എലിസബത്തിനെയും ഭര്‍ത്താവ് ജോണിനെയും സദാചാര പൊലീസ് ചമഞ്ഞെത്തി ആക്രമിച്ചത് സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സംഭവത്തില്‍ ജിഷയും ഭര്‍ത്താവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. സിപിഐഎം ശാസ്തമംഗലം ജവഹര്‍നഗര്‍ ബ്രാഞ്ച് സെക്രട്ടറി ബിഎന്‍ആര്‍എല്‍69ല്‍ പി വിനോദ് കുമാര്‍ (34), ഭഗവതിനഗര്‍ ബിഎന്‍ആര്‍എല്‍71ല്‍ രാജേന്ദ്രന്‍(48) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സദാചാര പൊലീസിംഗിന് നേതൃത്വം നല്‍കിയ വ്യക്തി സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയാണെന്ന് വ്യക്തമായതോടെ ഇയാളെ പുറത്താക്കണമെന്ന ആവശ്യവും ശക്തായിട്ടുണ്ട്. അതേസമയം കേസൊതുക്കാനായും ചിലര്‍ രംഗത്തെത്തി.
മാദ്ധ്യമം തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റര്‍ ജിഷ എലിസബത്തിനും ഭര്‍ത്താവ് ജോണിനും നേരെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് അക്രമം നടത്തിയത്. ജോണിന്റെ ഭഗവതി നഗറിലുള്ള സ്വകാര്യസ്ഥാപനത്തിലെ ഓഫീസിലെത്തിയായിരുന്ന സാദാചാരവാദികളുടെ കയ്യേറ്റശ്രമവും മാനസികപീഡനവും. ജോണിനൊപ്പം ജിഷ ഓഫീസിലെത്തിയതായിരുന്നു സദാചാരവാദികളെ \'പ്രകോപിപ്പിച്ചത്\'. തങ്ങള്‍ ദമ്പതികളാണെന്ന് പറഞ്ഞശേഷവും പിന്തിരിയാതിരുന്ന സംഘം ഇരുവര്‍ക്കുമെതിരെ അധിക്ഷേപം തുടര്‍ന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിനും മ്യൂസിയം പൊലീസിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















