പാഠപുസ്തകം കീറിയെറിഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍; സംഭവത്തില്‍ വ്യാപക പ്രതിഷേധം, വിമര്‍ശിച്ച് ആഷിഖ് അബുവിന്റെ പോസ്റ്റ്

പാഠപുസ്തവിവാദം വീണ്ടും കത്തിപ്പടരുന്നു. നടപടിയില്‍ വിമര്‍ശിച്ച് പ്രമുഖര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പാഠപുസ്തകങ്ങള്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞ സംഭവത്തില്‍ ഉത്തരം മുട്ടിയിരിക്കയാണ് ലീഗ് നേതാക്കള്‍. അക്ഷര സ്‌നേഹികളായ മലയാളികളോട് ലീഗ് പ്രവര്‍ത്തകര്‍ ചെയ്ത തെമ്മാടിത്തമെന്നാണ് മിക്കവരും ഇതിന് വിശേഷിപ്പിച്ചത്. സൈബര്‍ ലോകത്ത് അതി രൂക്ഷമായ രീതിയില്‍ പ്രതിഷേധം ഉയരുമ്പോളും ഉത്തരം മുട്ടിയിരിക്കയാണ് ലീഗ് നേതാക്കള്‍ക്ക്. അതേ സമയം കൃത്യമായ മറുപടികളില്ലാതെ എംഎസ്എഫ് കുഴങ്ങിയിരിക്കുകയും ആണ്. ഇതിനെ വിമര്‍ശിച്ച് എല്ലാവരും രംഗത്തെത്തിയിട്ടുണ്ട്.
തിരൂര്‍ കൈനിക്കര എഎംഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ നശിപ്പിച്ചത്. പാഠപുസ്തക വിതരണം വൈകിയതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈനിക്കര എഎംഎല്‍പി സ്‌കൂളില്‍ പുസ്തകത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. നാലാം ക്ലാസിലെ മലയാളം ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ 50 കോപ്പികളാണ് പ്രവര്‍ത്തകരുടെ കൈയിലുണ്ടായിരുന്നത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാഠപുസ്തകം വിതരണം ചെയ്യുന്നതിനിടെ മുസ്ലീലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പിന്നീട് ബലമായി പുസ്തകം പിടിച്ച് വാങ്ങി റോഡിലേയ്ക്ക് എറിഞ്ഞ് നശിപ്പിക്കാനും ശ്രമിച്ചു. സ്ഥലത്തേയ്ക്ക് സിപിഐ(എം)മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടുതലായി എത്തിയതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള നാല് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇങ്ങനെ വിമര്‍ശനം കൊഴുക്കുമ്പോള്‍ ചലച്ചിത്ര സംവിധായകനും മുന്‍ എസ്എഫ്‌ഐ നേതാവും ആയ ആഷിക് അബുവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗിനെ പരിഹസിക്കുന്ന ആഷികിന്റെ പോസ്റ്റ് വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. \'വായിക്കുക എന്ന് ഖുറാന്‍, വായിക്കാന്‍ സമ്മതിക്കില്ലെന്ന് ലീഗ്\' എന്നതാണ് ഫോട്ടോ സഹിതം ആഷിഖ് അബു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ഇടതു സഹയാത്രികന്‍ കൂടിയായ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സൈബര്‍ ലോകത്ത് വൈറലാകുകയും ചെയ്തു. ആയിരത്തിലേറെ പേരാണ് ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ലീഗ് പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞ പുസ്തകം കുഞ്ഞുങ്ങള്‍ പെറുക്കിയെടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഇന്നലെ ഏറെ വൈറലായിരുന്നു. ഈ ചിത്രങ്ങള്‍ സഹിതമാണ് ലീഗുകാര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ലീഗിനെ പരിഹസിച്ച് ട്രോളന്‍മാരും രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















