നിങ്ങള്‍ക്ക് വേണ്ടത് എന്റെ സത്യസന്ധതയല്ല സല്യൂട്ട്... സിങ്കം കേരളം വിടുന്നു; രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ മനം നൊന്ത് പോകുന്നത് സിബിഐലേയ്ക്ക്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ലെന്ന വിവാദത്തില്‍ ഋഷിരാജ് സിംഗിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കെയാണ് അദ്ദേഹം കേന്ദ്രത്തിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. സല്യൂട്ട് വിവാദത്തില്‍ സിംഗിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് എ.ഡി.ജി.പി ഋഷിരാജ് സിംഗ് കേരളം വിടാനൊരുങ്ങുന്നത്.
വിടാതെ പിന്തുടരുന്ന വിവാദങ്ങളില്‍ മനം മടുത്തും നടപടി എടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുമാണ് അദ്ദേഹം കേരളം വിടാനൊരുങ്ങുന്നത്. നേരത്തെ സി.ബി.ഐ മുംബൈ സോണ്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഋഷിരാജ് സിംഗ് വീണ്ടും സി.ബി.ഐയിലേക്ക് തന്നെ മടങ്ങാനെരുങ്ങുന്നതായാണ് സൂചന. നിലവില്‍ എ.ഡി.ജി.പിയായ ഋഷിരാജ് സിംഗ് അഡീഷണല്‍ ഡയറക്ടറായി പരിഗണിക്കപ്പെടാനാണ് സാധ്യത. നേരത്തെ ഐ.ജി റാങ്കിലിരിക്കെയാണ് അദ്ദേഹം സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ പദവി വഹിച്ചത്.
ഋഷിരാജ് സിംഗ് സി.ബി.ഐയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ പേഴ്‌സണല്‍ മന്ത്രാലയം ഇക്കാര്യം പരിഗണിക്കുമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള സൂചന. ജോയിന്റ് ഡയറക്ടറായിരിക്കെ ആദര്‍ശ് കുംഭകോണം ഉള്‍പ്പെടെയുള്ള കേസുകളില്‍ സ്വീകരിച്ച കര്‍ക്കശ നിലപാട് അദ്ദേഹത്തിന് തുണയാകും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പിന്തുണയും സിംഗിനുണ്ട്. ഡെപ്യൂട്ടേഷനില്‍ പോകാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ കേന്ദ്രം താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ സംസ്ഥാനം അനുമതി നല്‍കാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















