അരുവിക്കര തോറ്റതോടുകൂടി പിസി ജോര്‍ജ്ജിന് കിട്ടിയത് എട്ടിന്റെ പണി, പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം

മുന്‍ ചീഫ് വിപ്പും, പൂഞ്ഞാര്‍ എം എല്‍ എയുമായ പി.സി. ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞതോടു കൂടി പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കുമെന്ന് റിപ്പര്‍ട്ടുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്ന നടപടിയാണ് കേരളാ കോണ്‍ഗ്രസ് (എം)സ്വീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച തീരുമാനം പാര്‍ട്ടി ഉന്നത അധികാര സമിതി കൈക്കൊണ്ടത്. എം എല്‍ എ സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കും. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന് ശക്തിതെളിയിക്കാന്‍ കഴിയാതിരുന്നത്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തേകി.കെ എം മാണിക്കെതിരെ ബാര്‍കോഴയാരോപണമുന്നയിക്കുകയും, പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ്ജ് പാര്‍ട്ടിക്ക് അനഭിമതനായത്. തുടര്‍ന്ന് ചീഫ് വിപ്പ് സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. അതേ സമയം അയോഗ്യനാക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















