വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചതിനെതിരെ തുറമുഖ കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും

വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചതിനെതിരെ തുറമുഖ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ വരുന്നത് മുന്നില്‍കണ്ടാണ് പദ്ധതി അദാനിക്ക് കൈമാറിയതിന്റെ സമ്മത പത്രം കേരള സര്‍ക്കാര്‍ കൈമാറിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ ഹരിത െ്രെടബ്യൂണല്‍ പരിഗണിക്കുന്ന മുഴുവന്‍ കേസുകളിലെയും തുടര്‍ നടപടികള്‍ സുപ്രീംകോടതി ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. പദ്ധതിക്കെതിരായ ഹരജികളില്‍ ദേശീയ ഹരിത െ്രെടബ്യൂണല്‍ അന്തിമവാദം തുടങ്ങാനിരിക്കെയായിരുന്നു നിര്‍ണായക ഇടപെടല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















