സഫിയ കൊലക്കേസിലെ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

കാസര്‍കോട് സഫിയ കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. കേസിലെ ഒന്നാം പ്രതി ഗോവയിലെ കരാറുകാരന്‍ കെ.സി ഹംസ, ഭാര്യ മൈമൂന, പെണ്‍കുട്ടിയെ കുഴിച്ച് മൂടാന്‍ സഹായിച്ച എം.അബ്ദുള്ള എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി കുടക് അയ്യങ്കേരിയിലെ മൊയ്തു ഹാജി, വ്യാജ തെളിവുകളുണ്ടാക്കിയ ആദൂര്‍ സ്‌റ്റേഷനിലെ മുന്‍ എ എസ് ഐ പി.എന്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ വെറുതെ വിട്ടു.
ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പന്ത്രണ്ട് വയസുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തി ഗോവയിലെ ഡാം നിര്‍ണാ സ്ഥലത്ത് കുഴിച്ച് മൂടിയെന്നാണ് കേസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















