അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത തൂങ്ങിമരിച്ച നിലയില്‍

കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിന്‍ലാന്‍ഡ് സ്വദേശിനി ക്രിസ്റ്റ എസ്റ്റര്‍ കാര്‍വോയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമൃതപുരി ആശ്രമത്തിന്റെ ഭാഗമായ അമൃത സിന്ധു എന്ന കെട്ടിടത്തില്‍ ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെ സ്‌റ്റെയര്‍കെയ്‌സിന്റെ കൈവരിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. 52 വയസായിരുന്നു.
തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ മുതല്‍ മഠത്തില്‍ വന്നു പോകുന്നവരാണ് ഈ അന്തേവാസിയെന്നു പറയുന്നു. ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായും പറയപ്പെടുന്നു. കരുനാഗപ്പള്ളി പോലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























