ആര്യയ്ക്കായി കേരളം പ്രാര്‍ത്ഥനയില്‍, നില വഷളായതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു മാറ്റി, മൊഴിയെടുക്കാന്‍ ഡോക്ടറെ ചുമതലപ്പെടുത്തി

കോന്നിയില്‍നിന്ന് കാണാതായ മൂന്ന് +2 വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേരെ പാലക്കാട്ട് റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യയുടെ നില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം മൊഴിയെടുക്കാനെത്തിയ ഒറ്റപ്പാലം സിഐ എം വി മണികണ്ഠന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിലക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന കുട്ടിയില്‍നിന്ന് മൊഴിയെടുക്കാനാവുന്ന അവസ്ഥയിലല്ലെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് ആര്യ. അതിനിടെ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കുട്ടി സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് അടുത്തില്ലെങ്കില്‍ ഡോക്ടര്‍തന്നെ മൊഴിയെടുക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
ആര്യയുടെ മൊഴിയിലൂടെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ ബംഗലുരുവില്‍ പോയിരുന്നുവെന്നും ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ആര്യയുടെ നില കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് മള്‍ട്ടി മെഡിസിന്‍ വിഭാഗത്തില്‍ നിന്നും ന്യൂറോ സര്‍ജറി വിഭാഗത്തിലേക്കു മാറ്റാന്‍ തീരുമാനം.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ആര്യയെ ഡോ.ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്റ്റര്‍മാരാണു പരിശോധിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കു വേണ്ടിയാണു കുട്ടിയെ ഡോ.ബിജു കൃഷ്ണന്റെ കീഴിലുള്ള ന്യൂറോ സര്‍ജറി വിഭാഗത്തിലേയ്ക്കു മാറ്റുന്നത്. ആര്യയുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡോക്റ്റര്‍. വെന്റിലേറ്ററില്‍ കഴിയുന്ന ആര്യ ഇടയ്ക്ക് ഒരു തവണ ബോധം വന്നപ്പോള്‍ ഓര്‍മ പരിശോധിക്കാന്‍ ചെറിയ ശ്രമം ഡ്യൂട്ടി ഡോക്റ്റര്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലും കരളിനും ഗുരുതരപരിക്കുണ്ട്. കൈകാലുകളും നിശ്ശേഷം ഒടിഞ്ഞിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. പെണ്‍കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനാല്‍ രക്തം കട്ടപിടിച്ചതായും അവര്‍ പറഞ്ഞു. ആന്തരികാവയവങ്ങളിലെ രക്തസ്രാവം നിന്നിട്ടില്ല. അതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ല. അപകടനില തരണം ചെയ്താലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നും ന്യൂറോ സര്‍ജറി അഡീഷനല്‍ പ്രഫസര്‍ ഡോ. ബിജു കൃഷ്ണന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















