ആര്യയുടെ റ്റാബ്ല്‌ലെറ്റ് എവിടെ? മറുപടിയില്ലാതെ പോലീസ്, കുട്ടികള്‍ക്ക് വാട്‌സ്ആപും ഉണ്ടായിരുന്നായി സൂചന

പാലക്കാട് റയില്‍വേട്രാക്കില്‍ മരിച്ച കുട്ടികളുടെ സുഹൃത്തും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആര്യയുടെ ടാബാലെറ്റിനെ കുറിച്ച് മറുപടിയില്ലാതെ പോലീസ്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടായിരുന്നതായി സുചനയുണ്ട്. ഇിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹാത്തോടെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് ശ്രമം. ആര്യയ്ക്ക് രണ്ട് സിമ്മ് ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
അര്യയ്ക്ക് അച്ഛന്‍ നല്‍കിയ വാഗ്ദാനമായിരുന്നു പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങിയാള്‍ ഒരു ടാബ്‌ലെറ്റ് വാങ്ങി നല്‍കാമെന്ന്. ആര്യ പത്ത് എ പ്ലസ് വാങ്ങി അച്ഛന്റെ ആഗ്രഹം സഫലമാക്കി. സാമ്പത്തിക ബുദ്ധിമുട്ടിലും ടാബ് വാങ്ങിക്കൊടുക്കുബോള്‍ ആ ടാബ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് അച്ഛന്‍ സുരേഷ് ഒരിക്കലും കരുതിയില്ല. തുടര്‍ പഠനത്തിന് മകള്‍ക്ക് സഹായകമാകുമെന്ന് കരുതിയാണ് സുരേഷ് ടാബ് വാങ്ങി നല്‍കിയത്. സഹോദരന്‍ അപ്പു ഒഴികെ ആരെ കൊണ്ടും ടാബ്ലെറ്റ് തൊടാന്‍ ആര്യ സമ്മതിക്കാറില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗള്‍ഫിലേക്ക് പോയി. തന്റെ മകള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും വീട്ടിലും സ്‌കൂളിലും അസ്വാഭാവിക സാഹചര്യം ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നുമാണ് ആര്യയുടെ അമ്മ റോസിലി പറഞ്ഞത്. ആര്യയുടെ അമ്മയില്‍ നിന്നും സഹോദരന്‍ അപ്പുവില്‍ നിന്നും പോലീസ് മൊഴിയെടുത്തു. എന്നാല്‍ ടാബ്ല്‌ലെറ്റ് ഇപ്പോള്‍ കാണാനില്ലെന്നാണ് ആര്യയുടെ വീട്ടുകാര്‍ പറയുന്നത്. ഇവര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെങ്കിലും കേസിന് സഹായിക്കുന്ന യാതൊരും തെളിവും ലഭിച്ചില്ല.
പോലീസിനും ടാബ്ല്‌ലെറ്റ് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇത് വിറ്റതായാണ് പോലീസ് സംശയിക്കുന്നത്. പോലീസിനു ലഭിച്ച് കുട്ടികളുടെ ബാഗിലും ലാബ്ലെറ്റ് ഉണ്ടായിരുന്നില്ല. കുട്ടികളുടെ ഫേസ്ബുക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കുട്ടികളുടെ ചില സുഹൃത്തുക്കളെ പോലീ ചോദ്യം ചെയ്യും.
കൊലപാകമല്ലെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. എന്താണ് കുട്ടികള്‍ മരിക്കാനുണ്ടായ കാരണം അതാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. മരിച്ച രാജിയുടെയും ആതിരയുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അവധിയിലായതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും പോലീസിന് കഴിഞ്ഞില്ല. വ്യാഴാഴ്ച അദ്ദേഹത്തില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചശേഷം റിപ്പോര്‍ട്ട് പൂര്‍ണമാക്കി അന്വേഷണം നടത്തുന്ന കോന്നി എസ്.ഐ.യ്ക്ക് കൈമാറുമെന്ന് സിഐ മണികണ്ഠന്‍ പറഞ്ഞു. കുട്ടികള്‍ യാത്രക്കിടയില്‍ പാലക്കാട്ട് താമസിച്ചു എന്നതരത്തില്‍ പ്രചരിക്കുന്ന കഥ സംബന്ധിച്ച് ഒരു സാധൂകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് കേസന്വേഷിക്കുന്ന കോന്നി പൊലീസ് ഒരുവിവരവും ഒറ്റപ്പാലം പൊലീസിന് നല്‍കിയിട്ടില്ല.
പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച തുടര്‍ അന്വേഷണത്തിന് അടൂര്‍ ഡിവൈഎസ്പി എ. നസീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നു ഐജി മനോജ് ഏബ്രഹാം അറിയിച്ചു. സംഭവം കൊലപാതകമല്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിലെ പ്രശ്‌നവും കാരണം കുട്ടികള്‍ ജീവനൊടുക്കിയതാണെന്നുമാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് അവരുടെ ബാഗില്‍ നിന്നെടുത്ത ഡയറിയില്‍ നിന്നു വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടികള്‍ രണ്ടുതവണ ബംഗളൂരുവിലേക്കു പോയിട്ടുണ്ടെന്നും എന്നാല്‍ ഇവരോടൊപ്പം മറ്റാരും ഉണ്ടായിരുന്നതായി സൂചനയില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി. തുടരന്വേഷണങ്ങള്‍ക്കായി പാലക്കാട്ടേക്കും ബംഗലൂരുവിലേക്കു സംഘം പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















