പാമോലിന്‍: ചീഫ് സെക്രട്ടറിയുടെ വാദം തെറ്റെന്നു ആഭ്യന്തരമന്ത്രി

പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വാദം തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. ജിജി തോംസണ്‍ വിയോജനക്കുറിപ്പു നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചിട്ടില്ല. വിയോജനക്കുറിപ്പ് എഴുതിയതു വസ്തുതാപരമല്ലെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ എസ്. ശര്‍മയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണു ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ. കരുണാകരന്‍ സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതു തെറ്റായിരുന്നെന്ന് അന്നു സപ്ലൈകോ എംഡിയായിരുന്ന താന്‍ പറഞ്ഞിരുന്നു എന്നായിരുന്നു ജിജി തോംസണ്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യം അന്നുതന്നെ താന്‍ വിയോജനക്കുറുപ്പിലൂടെ അറിയിച്ചിരുന്നുവെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















