ബസില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ബസില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്കായി പോലീസ് ലുക്കൗട്ട്‌നോട്ടീസ് പുറത്തിറക്കി. കുന്നമംഗലം പന്തീര്‍പാടം, പാണരുകണ്ടത്തില്‍ വീട്ടില്‍ ഇന്ത്യേഷ് (38) നെതിരേയാണ് കോഴിക്കോട് സിറ്റി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാപോലീസ് സ്‌റ്റേഷനുകളിലേക്കും വിമാനതാവളം, റെയില്‍വേസ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്കും പ്രതിയുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇന്ത്യേഷിനെ കണ്ടെത്തുന്നതിനായി മെഡിക്കല്‍കോളജ് അസി.കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ പിടികൂടിയിരുന്നു. ഇതിന് മുമ്ബും യുവതി പീഡനത്തിനിരയായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ സംരക്ഷണം ആവശ്യമാണെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. മുണ്ടിക്കല്‍താഴംസിഡബ്ലിയുആര്‍ഡിഎം റോഡിന് സമീപം നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. രാത്രി വഴക്കിട്ട് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ കയറ്റി മുണ്ടിക്കല്‍താഴം റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബസിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























