നടി അമ്ബിളി ദേവി നല്‍കിയ കേസില്‍ ആദിത്യന് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

നടി അമ്ബിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്‌ബോള്‍ ഹാജരാവണം, ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
തന്നെയും മാതാപിതാക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നാരോപിച്ചാണ് അമ്ബിളി ദേവി പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha























