'അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കുന്നു'; മുന്നറിയിപ്പുമായി കേരള പോലീസ്

സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന ഫോട്ടോകളും വീഡിയോകളും പെണ്‍കുട്ടികള്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ്. അശ്ലീല സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്ന പരാതികള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇത്തരം അനേകം പരാതികളാണ് വരുന്നതെന്നും പെണ്‍കുട്ടികള്‍ പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്ബോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫോട്ടോകള്‍ അശ്‌ളീല സൈറ്റുകളുടെയും അപ്പ്ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ക്ക് മേല്‍ അന്വേഷണം നടന്നു വരുന്നു.
പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്ബോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്സ് ക്രമീകരിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ഇരയായാല്‍ ഉടന്‍ പോലീസ് സഹായം തേടുക.
https://www.facebook.com/Malayalivartha























