18 കിലോ ഭാരംവരുന്ന മുപ്പത് കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി തൃശൂരില്‍ പിടികൂടി

ചേറ്റുവയില്‍ 30 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ഗ്രിസ്) മൂന്നു പേരെ വനംവകുപ്പ് പിടികൂടി. വാടാനപ്പിള്ളി സ്വദേശി റഫീഖ്, എറണാകുളം സ്വദേശി ഹംസ, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 18 കിലോ ഭാരംവരുന്ന ആംബര്‍ഗ്രിസ് ആണ് പിടിച്ചെടുത്തത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന ആംബര്‍ഗ്രിസ് കേരളത്തില്‍നിന്നും പിടികൂടുന്നത് ആദ്യമായാണ്. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്. സ്‌പേം തിമിംഗലത്തിന്റെ സ്രവമാണിത്. അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുക.
https://www.facebook.com/Malayalivartha























