സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; നാലു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; ഏഴു ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. കേരളത്തില്‍ നാലു ജില്ലകളില്‍ അതിതീവ്രമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെലോ അലേര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിച്ചതോടെയാണ്, മന്ദഗതിയിലായിരുന്ന കാലവര്‍ഷം വീണ്ടും ശക്തമായത്. അതിനിടെ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തോട് ചേര്‍ന്ന് ഞായറാഴ്ച ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതോടെ, കാലവര്‍ഷം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha
























