Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

'തെറ്റു ചെയ്തവരെ മൂന്നു വര്‍ഷം മുന്‍പ് തള്ളിപ്പറയാന്‍ പാര്‍ട്ടിക്കു ത്രികാലജ്ഞാനമില്ല'; പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറല്ലെന്ന് പി ജയരാജൻ

10 JULY 2021 06:19 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ സംഘങ്ങളുടെ പാര്‍ട്ടി ബന്ധം ചൂണ്ടിക്കാട്ടി സിപിഐ മുഖപത്രമായ ജനയുഗം വിമര്‍ശനമുയര്‍ത്തിയിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരവേലയില്‍ അവസരം മുതലെടുത്ത് ചില സുഹൃത്തുക്കളും രംഗത്തുവന്നിരിക്കുകയാണെന്ന് സംസ്ഥാന സമിതി അംഗം പി ജയരാജന്‍. തെറ്റു ചെയ്തവരെ മൂന്നു വര്‍ഷം മുന്‍പ് തള്ളിപ്പറയാന്‍ പാര്‍ട്ടിക്കു ത്രികാലജ്ഞാനമില്ലെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റ്

ക്വട്ടേഷന്‍/കുഴല്‍പ്പണ മാഫിയക്കാരില്‍ ചിലരുടെ പേര് പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താനും മുന്നോട്ട് വന്ന സിപിഐഎമ്മിനെതിരെ എതിരാളികള്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല.മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത എല്ലാ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.അതാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിനെ തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ടത്.പാര്‍ട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലര്‍ ശഠിക്കുന്നത്.
എന്നുമാത്രമല്ല സിപിഐഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനും അവര്‍ ശ്രമിക്കുന്നു.
അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് താല്‍പര്യക്കാര്‍ എല്ലായ്പ്പോഴും പാര്‍ട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.പാര്‍ട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്.അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്.
അവിഭക്ത കമ്മ്യുണിസ്റ് പാര്‍ട്ടിയുടെ കാലത്തും അത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായി.

അക്കാലത്ത് ഇങ്ങനെയുള്ള ചെറുത്ത്നില്‍പ്പുകള്‍ക്ക് നിന്ന ചിലരെ പില്‍ക്കാലത്ത് അവര്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവിഭക്ത പാര്‍ട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്.അതെല്ലാം ചിലര്‍ മറന്നുപോവുകയാണ്.സിപിഐഎം രൂപപ്പെട്ടതിനു ശേഷവും കോണ്‍ഗ്രസ്സിന്റെയും ആര്‍എസ്‌എസിന്റെയും കായികാക്രമണങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടുമുണ്ട്.വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറല്ല.

വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങള്‍ മൂന്ന് വര്ഷം മുന്‍പ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി.അരിവാള്‍ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷന്‍ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലര്‍ തയ്യാറാവുന്നത്.പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.ആ പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറല്ല.മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടന ഒഴിവാക്കിയ അത്തരക്കാരുടെ പേരുപയോഗിച്ചാണ് ഇപ്പോള്‍ സിപിഐഎം വിരുദ്ധ പ്രചാരവേല.ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിലപാട് കൈക്കൊണ്ട പാര്‍ട്ടിയാണ് സിപിഐഎം.

 

 

കോണ്‍ഗ്രസ്സ്/ആര്‍എസ്‌എസ് നേതൃത്വമാവട്ടെ ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇവരെല്ലാം ചേര്‍ന്നാണ് പാര്‍ട്ടി ഗ്രാമമെന്നും മറ്റും പേരുള്ള ഇല്ലാക്കഥകള്‍ പറഞ് കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത്.അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.തീര്‍ച്ചയായും ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 minute ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (18 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (20 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (25 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (32 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (41 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

Malayali Vartha Recommends