സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ല, ഈഡിസ് കൊതുകിന്റെ സാന്ദ്രത കേരളത്തില്‍ കൂടുതൽ, വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം, കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം... വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഇത് ഗുരുതരമായ രോഗമല്ല.
എന്നാല്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വരള്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂര്‍വമായി സുഷുമ്ന നാഡിയെയും ബാധിക്കും. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണിയുടെ കുഞ്ഞിന് കേരളത്തില്‍ ആരോഗ്യപ്രശ്നം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗവാഹകരായ ഈഡിസ് കൊതുക് അധിക ദൂരം പറക്കില്ല. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം.
കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകില്‍ നിന്നും രക്ഷ തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























