പിണറായി ആ വാക്ക് പിന്‍വലിക്കും... വ്യാപാരികളോടുള്ള വിരട്ട് മുഖ്യന്‍ തൊണ്ട തൊടാതെ വിഴുങ്ങും: വല്ലാതെ പേടിച്ച് പോയോ..? മുഖ്യനെ തിരുത്തി സിപിഎം

വ്യാഴാഴ്ച സ്വന്തം നിലയ്ക്ക് കടകള്‍ പൂര്‍ണമായും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ തന്റെ വാക്കുകള്‍ സ്വയം വിഴുങ്ങും.
കാരണം മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സി പി എം നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. അവര്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ അറിയിച്ച് കഴിഞ്ഞു. എ.കെ. ജി സെന്ററിലും അമര്‍ഷം പുകയുന്നു. സമസ്തവിഭാഗം ജനങ്ങളെയും എതിരാക്കുന്ന സംസാര രീതി അപകടത്തിലാക്കുമെന്ന് സി. പി എം നേതാക്കള്‍ കരുതുന്നു. അതുകൊണ്ടു തന്നെ പ്രസ്താവനയില്‍ നിന്നും പിന്‍മാറാന്‍ പാര്‍ട്ടി മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കും.
വ്യാപാരികളുടെ വികാരം മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ആ വികാരത്തിനൊപ്പം നില്‍ക്കുന്നതിനൊന്നും വിഷമമില്ല. പക്ഷെ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ'- മുഖ്യമന്ത്രി ഇങ്ങനെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞത്.
പെരുന്നാള്‍ കണക്കിലെടുത്ത് എല്ലാ കടകളും എല്ലാ ദിവസവും തുറക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികളുടെ തീരുമാനം. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രിയെന്നും വ്യാപാരികളുടെ ആവശ്യം ന്യായമെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നതെന്തിനെന്നും വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ ചോദിച്ചു.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയുമോ? വ്യാഴാഴ്ച കടകള്‍ തുറക്കാനുള്ള തീരുമാത്തില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോകുന്നുണ്ടെന്നും പറഞ്ഞു. പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.സുധാകരന് പിണറായി നല്‍കിയ മറുപടിയുടെ അനുഭവമാണ് ഇവിടെയും സംഭവിച്ചത്. കെ സുധാകരന്‍ പിണറായിയെ പ്രകോപിപ്പിച്ചെന്നു പറയാം. എന്നാല്‍ പാവപ്പെട്ട വ്യാപാരികള്‍ ആരെയും പ്രകോപിപ്പിച്ചില്ല.അവര്‍ അവരുടെ ബുദ്ധിമുട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്ന് മാത്രം. അതിനുള്ള മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയത്. അതോടെ അവര്‍ സംപൂജ്യരായി.
ഇടതു മുന്നണിക്ക് 99 സീറ്റ് വാങ്ങി നല്‍കി ജയിപ്പിച്ചവരാണ് വ്യാപാരി വ്യവസായികള്‍. അവരെല്ലാവരും പ്രത്യക്ഷത്തില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുന്നവരാണ്. ഇടതുപക്ഷം ഇത്രയും കാലം വ്യാപാരികളെ സഹായിച്ചിട്ടുള്ളവരാണ്. സി പി എമ്മിന്റെ പ്രധാന നേതാക്കളെല്ലാം വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിനായി നിലകൊണ്ടവരാണ്. ഇതാണ് സാഹചര്യമെന്നിരിക്കെ പിണറായിയുടെ വിരട്ട് വ്യാപാരികളെ ഞെട്ടിച്ചു. തങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ചവരാണ് തങ്ങളെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്ത് അവര്‍ക്ക് വേദന സഹിക്കുന്നില്ല
കോണ്‍ഗ്രസാകട്ടെ ഇത്തരം കളികള്‍ കണ്ട് പൊട്ടിചിരിക്കുകയാണ്. വ്യാപാരികളോട് അവര്‍ക്ക് സഹതാപം മാത്രമാണ് ഇപ്പോഴുള്ളത്. വോട്ട് നല്‍കിയവര്‍ കാത്തു രക്ഷിക്കട്ടെ എന്നതാണ് അവരുടെ നയം
ബക്രീദിനോട് അനുബന്ധിച്ച് കട തുറക്കുമെന്നാണ് വൃപാരികള്‍ പറയുന്നത്. ഇതിനെതിരെ നടപടിയെടുത്താല്‍ ഒരു പ്രബല സമുദായം സി പി എമ്മിന് എതിരാകും. ഇതും പാര്‍ട്ടി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. വ്യാപാരികളെയും മുസ്ലീം മത വിശ്വാസികളെയും ദയവായി പിണക്കരുതെന്നാണ് പാര്‍ട്ടിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്.
ഡല്‍ഹിയിലാണ് പിണറായി പ്രസ്താവന നടത്തിയത്. അതും പ്രധാനമന്ത്രിയെ കണ്ട ശേഷം. ഇതുമായി ബക്രീദിന്റെ കട തുറപ്പിന് ബന്ധമുണ്ടോ എന്നും തീവ്ര ഇസ്ലാം സംഘടനകള്‍ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha