ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി....

ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൊന്നേംപാടം മൂന്നാംതൊടി എടക്കാട്ട് വീട്ടില്‍ നവീണിന്റെ മകന്‍ ജിഷ്ണു(23)വാണ് ഒഴുക്കില്‍പ്പെട്ടത്.
കാരാട് പൊന്നേംപാടം മണക്കടവിലാണ് അപകടമുണ്ടായത്. വൈകീട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവില്‍ കുളിക്കുന്നതിനിടയിലാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.ജിഷ്ണുവിന് നീന്തല്‍ അറിയുമെങ്കിലും നല്ല അടിയൊഴുക്കുള്ള സ്ഥലമാണിതെന്നും നില തെറ്റി ഒഴുക്കില്‍പ്പെട്ടതാകാമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
കൂടെയുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.മീഞ്ചന്ത ഫയര്‍ ഫോഴ്‌സ്, താലൂക്ക് ദുരന്ത നിവാരണ സേന, ട്രോമ കെയര്‍, നാട്ടുകാര്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha