തദ്ദേശസ്ഥാപന പരിധികളില്‍ ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നൽകും; ജില്ല പഞ്ചായത്തിെന്റ നേതൃത്വത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍ക്കും ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു

കൊറോണ വ്യാപനം തടയുന്നതിനായി കൂടുതൽ നടപടികൾ ശക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പരിധികളില്‍ ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ജില്ല പഞ്ചായത്തിെന്റ നേതൃത്വത്തില്‍ 68 ഗ്രാമപഞ്ചായത്തുകള്‍ക്കും ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി റിപ്പോർട്ട്. ഒരു പഞ്ചായത്തിന് 600 കിറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തലങ്ങളില്‍ 1.25 കോടി രൂപ വിനിയോഗിക്കുകയും ചെയ്തു. കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിെന്റ ഭാഗമായി റാപ്പിഡ് ആന്റിജന്‍ പരിശോധന ക്യാമ്ബയിനുകള്‍ വ്യാപകമാക്കിയിരിക്കുകയാണ്.
കൂടാതെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്സിമീറ്ററുകള്‍, മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തു. കോവിഡാനന്തര ചികിത്സക്കുള്ള ആയുര്‍വേദ, ഹോമിയോ മരുന്നുകളുടെ വിതരണവും പൂര്‍ത്തിയായതായി പ്രസിഡന്റ് വ്യക്തമാക്കി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്പോട്ട് വാക്സിനേഷന് സംവിധാനം ഏര്‍പ്പെടുത്തി. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് സ്പോട്ട് വാക്സിനേഷന് നല്‍കുന്നതെന്ന് പ്രസിഡന്റ് വി.പി. രമാദേവി പറഞ്ഞു.
ഓച്ചിറയിലെ തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച 'സാന്ത്വന നാദം' പദ്ധതി വിപുലപ്പെടുത്തി. സേവന സന്നദ്ധരായ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ചികിത്സ മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്കിവരുന്നു.
https://www.facebook.com/Malayalivartha