കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു..... പ്രത്യേക അന്വേഷകസംഘമാണ് ചോദ്യം ചെയ്യുന്നത്

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു..... പ്രത്യേക അന്വേഷകസംഘമാണ് ചോദ്യം ചെയ്യുന്നത്. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് കെ സുരേന്ദ്രന്‍ ഹാജരായത്.
കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു. കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്.
ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. അതിനിടെ, പിടിച്ചെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി 17ലേക്ക് നീട്ടി.
ഏപ്രില്‍ മൂന്നിനാണ് ബിജെപിയുടെ കുഴല്‍പ്പണവുമായി പോയ സംഘത്തില്‍നിന്ന് ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയില്‍ പണം തട്ടിയത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ 25 ലക്ഷം രൂപ കവര്‍ന്നതായി പൊലീസില്‍ പരാതി നല്‍കി. ഒരാളെ പിടികൂടിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. തെളിവുകളും സാക്ഷിമൊഴികളും ബിജെപി ഉന്നതരിലേക്ക് എത്തി.
25 ലക്ഷം എന്നത് കള്ളമാണെന്നും മൂന്നര കോടി രൂപ ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത് വാങ്ങിയ 347 ഗ്രാം സ്വര്‍ണവും പൊലീസ് കണ്ടെത്തി.
സംഭവമുണ്ടായ ഉടന്‍ പ്രതികളും പണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടവരും ബന്ധപ്പെടാന്‍ ശ്രമിച്ചത് സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തില്‍ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്. വയനാട്ടില്‍ സി കെ ജാനുവിനും മഞ്ചേശ്വരത്ത് സുന്ദരയ്ക്കുമടക്കം പണം നല്‍കി.
പി കെ കൃഷ്ണദാസുള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപാട് അറിയരുതെന്ന് സുരേന്ദ്രന്‍ പറഞ്ഞതും പുറത്തുവന്നു. നേതാക്കളെപോലും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന അധ്യക്ഷന്‍ പാര്‍ടിയെ വഞ്ചിച്ചുവെന്ന വികാരമാണ് ബിജെപിക്കുള്ളിലും. ഒന്നിലും തനിക്ക് ബന്ധമില്ലെന്നും എവിടെയും ഹാജരാകുമെന്നും വീമ്പടിച്ച സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് കിട്ടിയപ്പോള്‍ ചുവട് മാറ്റി. പൊലീസ് രണ്ടാമതും നോട്ടീസ് നല്‍കിയപ്പോഴാണ് ഹാജരാകുമെന്ന് പറഞ്ഞത്.
"
https://www.facebook.com/Malayalivartha