ലക്ഷ്യം പോലീസുകാരൻ ആകണം... പകൽ മീൻ വില്പന, രാത്രിയിൽ പഠനം... ഒടുവിൽ അഭിജിത്തിന് സഹായവുമായി ഡിജിപി...

കേരളാ പോലീസിന് രാജ്യത്തെ മറ്റ് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായ ഒരു പേര് തന്നെയാണ് നേടിക്കൊടുത്തിട്ടുള്ളത്. അത്തരത്തൽ മികച്ച സേവനവും അർപ്പണ മനോഭാവവും സേവന സന്നദ്ധതയും ഒക്കെയുള്ളത് കൊണ്ട് എല്ലാത്തിലും മുൻപന്തിയിലാണ്. ഇപ്പോൾ അത്തരത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ആകണമെന്ന അഭിജിത്തിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയാണ് കേരളാ പൊലീസ്.
മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന് അഭിജിത്തിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ പോലീസിൽ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ മിടുക്കനെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി അനുമോദിച്ചു.
തിരുവല്ലം പുഞ്ചക്കരി തമ്പുരാന്‍മുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കൊച്ചുമിടുക്കൻ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്.
വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും. വീടുകളില്‍ മീന്‍ ആവശ്യമുണ്ടോ എന്ന് തിരക്കും. മീന്‍കുട്ട സൈക്കിളിന് പുറകില്‍ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേ്ക്ക് പുറപ്പെടും. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ രാത്രിയില്‍ ഓണ്‍ലൈന്‍ ക്ലാസ്. ഇതാണ് അഭിജിത്തിന്റെ ഒരു ദിവസത്തെ ചിട്ടയായ ജീവിതം.
നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച ഡിജിപി കൂട്ടത്തിൽ ഒരു ലാപ്ടോപ്പും സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പൊലീസ് ആസ്ഥാനത്തെത്തിയത്. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു അഭിജിത്തിനെ അഭിനന്ദിച്ചു.
ഇതുകൂടാതെ കേരളാ പോലീസിനെ പറ്റി പറയുമ്പോൾ കഴിഞ്ഞ ദിവസമായിരുന്നു വൈറലായ മറ്റൊരു വാർത്തയും പുറത്ത് വന്നത്. സൈബർ ലോകം ഏറ്റെടുത്ത കേരള പൊലീസിെന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഫോട്ടോക്ക് പിന്നിൽ ആലുവ ഈസ്റ്റ് പൊലീസ്. ജീപ്പിലിരിക്കുന്ന പൊലീസ്ഡ്രൈവർക്ക് നടുറോഡിൽ നിന്ന് തെരുവുനായ് 'സല്യൂട്ട്' കൊടുക്കുന്ന ചിത്രമാണ് തരംഗമായത്. ചിത്രം വളരെ വേഗത്തിലാണ് പ്രചരിച്ചത്.
അതുപോലെ തന്നെ വേഗത്തിൽ അടിക്കുറിപ്പുകളും എത്തിത്തുടങ്ങി. ഇപ്പോഴും സൈബറിടങ്ങളിൽ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ-പറവൂർ റോഡിൽ യു.സി കോളജിന് സമീപത്തുനിന്ന് ആലുവ സ്റ്റേഷനിലെ പൊലീസുകാരൻ വി.ജി. ദീപേഷാണ് ചിത്രം പകർത്തിയത്.
റോഡിന് നടുവിൽ തെരുവു നായെ കണ്ട് പൊലീസ് ജീപ്പ് നിർത്തുകയായിരുന്നു. ഇതോടെ നായ് രണ്ട് കാലിൽ നിന്ന് പൊലീസ് ഡ്രൈവറെ നോക്കി. ഇതിൽ കൗതുകം തോന്നിയ ദീപേഷ് ഉടൻ ജീപ്പിൽ നിന്ന് പുറത്തിറങ്ങി മൊബൈൽ ഫോണിൽ ചിത്രം പകർത്തുകയായിരുന്നു. പൊലീസിെന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.
ഇതോടെ ഈ ചിത്രം ഏറ്റെടുത്ത സംസ്ഥാന പൊലീസ് സമൂഹ മാധ്യമം ടീം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പോസ്റ്റ് ചെയ്തു, അടിക്കുറിപ്പ് തയാറാക്കൂ, സമ്മാനം നേടു എന്ന തലക്കെട്ടോടെ. പല കമൻറുകളും ഏറെ ശ്രദ്ധ നേടി. 31,000 കമൻറും 2100ലധികം ഷെയറുകളും ചിത്രത്തിന് ലഭിച്ചു.
https://www.facebook.com/Malayalivartha