കണ്ണീരടക്കാനാവാതെ... സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റൂർ ഭഗവതിക്കുന്ന് ഹൗസിൽ കുഞ്ഞന്റെ മകൻ സാരജാണ് (25) അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആറ്റൂർ ബി.ആർ.ഡി കാർ ഷോറൂമിന് സമീപം സാരജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ സാരജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് ആറ്റൂർ സ്വദേശിയായ സാരജ് വിടവാങ്ങിയത്. പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























