കേരളക്കര ഒന്നാകെ ഇന്ന് പത്താം ക്ലാസ് വിജയാഘോഷത്തിൽ ആനന്ദിക്കുകയാണ്; എന്നാൽ ആ വീട്ടിൽ ഇന്നും സങ്കടകടലാണ്.... വിഷുദിനത്തിൽ ദാരുണമായി കൊല്ലപ്പെട്ട അഭിമന്യുവിന് എഴുതിയ നാലു പരീക്ഷകളിലും ജയം

പത്താം ക്ലാസ്സിലെ വിജയാഘോഷത്തിൽ ഇന്ന് ഓരോ കുടുംബവും ആനന്ദം കൊള്ളുകയാണ്.... എന്നാൽ ആ കുടുംബത്തിലെ ഓരോ വ്യക്തിയും ദുഖത്തിലാണ്. ഓർമകളുടെ ഇരമ്പലില്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസപ്പെടുകയാണ് വള്ളികുന്നം പടയണിവട്ടം കുറ്റിതെക്കതില്‍ വീട്ടിലെ അഭിമന്യുവിന്‍റെ പിതാവ് അമ്പി ളികുമാര്‍.
ക്ഷേത്രവളപ്പില്‍ കൊല്ലപ്പെട്ട എസ്.എഫ്.െഎ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന് (15) എഴുതിയ നാല് പരീക്ഷയിലും മികച്ച വിജയമാണ് ലഭിച്ചത്. ഐ .ടിക്ക് എപ്ലസ്, ഇംഗ്ലീഷിന് എ, മലയാളത്തിന് ബി, ഹിന്ദിക്ക് സിപ്ലസ് എന്നിങ്ങനെയാണ് ജയം.
വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു പരീക്ഷ തയ്യാറെടുപ്പുകള്‍ക്കിടെയാണ് കൊല്ലപ്പെടുന്നത്. വിഷുദിനത്തിലെ കെട്ടുല്‍സവം കാണാന്‍ പടയണിവട്ടം ക്ഷേത്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
സഹോദരന്‍ അനന്തുവിനോടുള്ള ആര്‍.എസ്.എസുകാരുടെ ശത്രുത നിരപരാധിയായ അഭിമന്യുവിന്‍റെ ജീവനെടുക്കുകയായിരുന്നു. 91 ദിവസം മുമ്ബ് നടന്ന കേസിന്‍റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച ദിവസമാണ് പരീക്ഷഫലം എത്തിയിരിക്കുന്നത്.
മാതാവ് ബീനാകുമാരി ഒരു വര്‍ഷം മുമ്പ് അര്‍ബുധം ബാധിച്ച് മരണപ്പെട്ടതിന്‍റെ സങ്കടം നിലനില്‍ക്കെയാണ് അഭിമന്യുവും അമ്ബിളികുമാറിനെ വിട്ടുപോകുന്നത്.
അഭിമന്യുവിന് ഒപ്പം കുത്തേറ്റ സുഹൃത്ത് പുത്തന്‍ചന്ത മങ്ങാട്ട് കാശിനാഥിനും (15) മികച്ച വിജയമാണ് ലഭിച്ചത്. ആറ് വിഷയത്തിന് എപ്ലസും രണ്ട് എയും രണ്ട് വിഷയങ്ങള്‍ക്ക് ബിയുമാണ് കിട്ടിയത്.
https://www.facebook.com/Malayalivartha