സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കുറവില്ല: പിഴവ് കണ്ടെത്താനാവാതെ സര്‍ക്കാര്‍ വലയുന്നു, കേരളത്തിൽ സംഭവിക്കുന്നത്!

ലോക്ഡൗണ്‍ പ്രഖ്യാപനവും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും കേരളത്തിൽ കോവിഡ് മരണങ്ങളിൽ കുരുവില്ല. സംസ്ഥാനത്ത് ഇന്നും കോവിഡ് മരങ്ങള്‍ നൂറിന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിതീകരിച്ചതോടെ സര്‍ക്കാരും ആശങ്കയിലാണ്. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14,938 ആയി വര്‍ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്ബിളുകളാണ് പരിശോധിച്ചത്.
ഉയര്‍ന്നു വരുന്ന മരണനിരക്കും, കുറയാത്ത പോസിറ്റീവ് കേസുകളും സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. കോവിഡ് മരണങ്ങളെക്കാള്‍ ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകള്‍ പെരുകുമെന്ന്കാ ച്ച് സംസ്ഥാനത്തെ വ്യാപാരികളും സമരത്തിലാണ്.
https://www.facebook.com/Malayalivartha