കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും....പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു, ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകും ദര്‍ശനത്തിന് എത്തുക, പ്രതിദിനം അയ്യായിരം പേര്‍ക്കാണ് പ്രവേശനം

കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സിക്ക വൈറസിന്റെ ഭീതി കൂടി നിലനില്‍ക്കുന്നതിനാല്‍ കൊതുകുനശീകരണവും പരിസര ശുചീകരണവും നടന്നുകൊണ്ടിരിക്കുകയാണ്.
നാളെ നടതുറന്നാലും അടുത്ത ദിവസം മുതലാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകും ദര്‍ശനത്തിന് എത്തുക. ഭക്തര്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കരുതുകയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും വേണം.
പ്രതിദിനം അയ്യായിരം പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസമാണ് ഭക്തര്‍ക്ക് പ്രവേശനം. ആകെ 25,000 പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതിയുള്ളു.
സുഖദര്‍ശനം സൂക്ഷ്മതയോടെശബരിമല നട തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജീവമായി രംഗത്തുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും റവന്യൂ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
മൂന്നിടങ്ങളിലും രണ്ട് വീതം ഡോക്ടര്‍മാര്‍, നഴ്‌സ്, അറ്റന്‍ഡര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ നിയമിച്ചു.രണ്ട് ആംബുലന്‍സും സജ്ജീകരിച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് നിലയ്ക്കലില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാല് മണിക്കൂറെങ്കിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ താമസമുണ്ടാകുമെന്നതിനാല്‍ ഇവിടെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം.
"
https://www.facebook.com/Malayalivartha