ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുംആവശ്യപ്പെട്ട് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുംആവശ്യപ്പെട്ട് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണ കോടതി നടപടികള്‍ ചോദ്യം ചെയ്താണ് അപ്പീലുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സരിത്തടക്കമുള്ളവരുടെ ജാമ്യഹര്‍ജികള്‍ എന്‍ഐഎ കോടതി തള്ളിയിരുന്നു.ജാമ്യം നിരസിച്ച എന്‍ഐഎ കോടതി ഉത്തരവ് ചോദ്യം ചെയ്ത ജലാല്‍, മുഹമ്മദ് ഷാഫി അടമുള്ള നാല് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.
"
https://www.facebook.com/Malayalivartha