പിണറായിക്കെതിരെ മൊഴി നൽകാൻ പോയ നന്ദകുമാറിനെ കേസിൽ പെടുത്തി.... പിണറായിയുടെ നടപടികളെ തടഞ്ഞു ഹൈകോടതി...
പിണറായിക്കെതിരെ എൻഫോഴ്‌സ്മെന്റിനു മൊഴി നൽകാൻ പോയ നന്ദകുമാറിനെ കേസിൽ പെടുത്തി ക്രൈം ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി പോലീസിന്റെ നടപടികളെ തടഞ്ഞു ഹൈകോടതി, ലാവ്‌ലിൻ കേസ് ആരംഭിച്ച കാലം മുതൽ പിണറായിയുടെയും മരുമകൻ റിയാസിന്റെയും ശത്രുവാണ് ക്രൈം നന്ദകുമാർ,
കഴിഞ്ഞ ദിവസം money laundering act പ്രകാരം പിണറായികെതിരായ തെളിവുകളും മൊഴികളും ശേഖരിക്കുന്നതിന്റെ ഭാഗമായി എൻഫോസ്‌മെന്റ് നന്ദകുമാറിന് നോട്ടീസ് നൽകിയിരുന്നു ഇതുമായി ബന്ധപ്പെട്ടു തെളിവുകൾ നൽകാനിരിക്കെയാണ് പെട്ടെന്ന് ക്രൈം മാഗസിൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ പേരിൽ പിണറായി യുടെപോലീസു വേട്ടയാടാൻ ആരംഭിച്ചത്.
എന്നാൽ പ്രസ്തുത വാർത്തക്കെതിരെ അതിനാഥാര മായവസ്തുതകളെ കുറിച്ച് പഠിക്കുവാൻ പിണറായി തന്നെ ഉത്തരവിട്ടിരുന്നതുമാണ്, എന്നിട്ടും റെയ്ഡ് നടത്തി ക്രൈംമിന്റെ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്താനും എൻഫോഴ്‌സിമെന്റിൽ ഹാജരാക്കുവാനുള്ള തെളിവുകൾ പോലീസിനെ ഉപയോഗിച്ച് കൈക്കലാക്കുവാനും പിണറായി ശ്രമിച്ചു,
അതിനെതിരെയാണ് ഹൈകോടതിയുടെ ഇടപെടൽ, ഹൈകോടതിയിലെ പ്രമുഖ അഭിഭാഷക Adv. വിമല ബിനുവാണ് നന്ദകുമാറിന് വേണ്ടി ഹാജരായത്
https://www.facebook.com/Malayalivartha