മുറവിളിയുമായി കുഞ്ഞാലിക്കുട്ടി... വര്‍ഷങ്ങളായി ഒരു വിഭാഗത്തിന് മാത്രം 80 ശതമാനം ആനുകൂല്യവും ബാക്കിയുള്ളവയ്ക്ക് 20 ശതമാനവും എന്ന നിലപാടി കോടതി തിരുത്തിച്ചു; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇനി ജനസംഖ്യ നോക്കി; ആനുകൂല്യം കവരുന്നെന്ന മുറവിളിയുമായി മുസ്ലീം ലീഗ്

ഒരു വിഭാഗത്തിന് മാത്രം എങ്ങനെ 80 ശതമാനം സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്ന കോടിയുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ തിരുത്തി.
ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ കോടതിയലക്ഷ്യം ഒഴിവാക്കാന്‍ തല്‍ക്കാലം ഇതാണ് മാര്‍ഗ്ഗമെന്ന തിരിച്ചറിവിലാണ്, അനുപാതം ജനസംഖ്യാനുപാതികമായി പുന: ക്രമീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
ക്രിസ്ത്യന്‍ സമുദായങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബെഞ്ചമിന്‍ കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ സര്‍ക്കാരിന് ഇതേ മാര്‍ഗ്ഗമുള്ളൂ. കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ആ സമുദായത്തിന് മാത്രമായി മറ്റൊരു സംവിധാനമുണ്ടാക്കുകയും, മുസ്ലിം സമുദായത്തിന്റേത് പുനസ്ഥാപിക്കുകയും ചെയ്യാമെന്ന മാര്‍ഗ്ഗവും മുന്നിലുണ്ട്.
സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കി ന്യൂനപക്ഷ കമ്മിഷന്‍ തയ്യാറാക്കിയ കണക്കനുസരിച്ചാണ് പുനഃക്രമീകരിക്കുന്നത്. ഇതുമൂലം ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.മുസ്ലിം 26.56%, ക്രിസ്ത്യന്‍ 18.38%, ബുദ്ധര്‍ 0.01%, ജൈനര്‍ 0.01%, സിഖ് 0.01% എന്നിങ്ങനെ കണക്കാക്കിയാകും സ്‌കോളര്‍ഷിപ്പ്.
ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്‌കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബഡ്ജറ്റ് വിഹിതം കിഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു. നിലവില്‍ 80-20 അനുപാതത്തിലായിരുന്നു സ്‌കോളര്‍ഷിപ്പ്.
അതേസമയം, സര്‍ക്കാര്‍ തീരുമാനം മുസ്ലിം സമുദായത്തിന്റെ ആനുകൂല്യങ്ങള്‍ കവരുന്നതാണെന്നാരോപിച്ച് മുസ്ലിംലീഗ് അടക്കമുള്ളവര്‍ രംഗത്തുവന്നു. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ട സ്‌കോളര്‍ഷിപ്പ് രീതി പഠിക്കാനാണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം 80 20 ആയി നിശ്ചയിച്ചിരുന്നത്. മുസ്ലിം 80 ശതമാനം, ലത്തീന്‍ കത്തോലിക്ക, മറ്റ് പരിവര്‍ത്തിത െ്രെകസ്തവ വിഭാഗങ്ങള്‍ക്ക് 20 ശതമാനവുമാണ് നീക്കിവച്ചിരുന്നത്.
ഒരു സമുദായത്തിന് മാത്രം മുന്‍ഗണന നല്‍കുന്നുവെന്ന പരാതി വന്നതോടെയാണ് നിലവിലെ സംവരണാനുപാതം കഴിഞ്ഞ മേയ് 28ന് ഹൈക്കോടതി റദ്ദാക്കിയത്. ഇതു സംബന്ധിച്ചുണ്ടായിരുന്ന മൂന്ന് ഉത്തരവുകളും റദ്ദാക്കി.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് മുസ്ലിം വിഭാഗത്തിന് മാത്രമായി 80 ശതമാനം നീക്കിവച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ കമ്മിഷനുകള്‍ ഒരു സമുദായത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ കോടതിവിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, സച്ചാര്‍ കമ്മിഷനിലൂടെ ലഭിച്ച ആനുകൂല്യം പിന്നാക്കാവസ്ഥ പരിഗണിച്ച് മുസ്ലിം സമുദായത്തിന് ലഭിക്കണമെന്ന് മുസ്ലിം സംഘടനകള്‍ നിലപാടെടുത്തു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് തുടര്‍നടപടി സ്വീകരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha